Friday, July 27, 2012

സൌഹൃദവും സംസ്കാരവും .

ഗ്ലാഡിയേറ്റര്‍ എന്നൊരു സിനിമ കണ്ടത് ഓര്‍മ്മ വന്നു .
ആ ചിത്രത്തില്‍ ഒരു രംഗമുണ്ട് .
വലിയ രാജസദസിനും , ജനങ്ങള്‍ക്കും മുന്നില്‍ തിരഞ്ഞെടുക്കപ്പെട്ട ചാവേര്‍ പോരാളികള്‍ 
ചക്രവര്‍ത്തിയുടെ സ്വന്തം പോരാളികളോട് യുദ്ധം ചെയ്യുന്ന രംഗം .
ചക്രവര്‍ത്തിയുടെ പോരാളികള്‍ക്ക് പടച്ചട്ടയും, മുഖംമൂടിയും മറ്റു രക്ഷാ കവചങ്ങളും ഉണ്ട്.
എതിരാളിക്ക് ഇതൊന്നും അനുവദനീയമല്ല. പോരാത്തതിന് യുദ്ധകളത്തിന്റെ   വശങ്ങളില്‍ ഓരോ കടുവകളെയും കെട്ടിയിട്ടിട്ടുണ്ട്.
ചക്രവര്‍ത്തിയുടെ ആളെ കടുവ പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ ഉണ്ട്.
എന്നാലോ , എതിരാളി കരുത്തനാണ് എന്ന് കണ്ടാല്‍ കടുവയെ ബന്ധിച്ചിരിക്കുന്ന ചങ്ങല അവര്‍ അയച്ചു വിടും .
അപ്പോള്‍ ആ പോരാളി കടുവയുടെ പിടിയിലകപ്പെടും.
കരുത്തനായ ആ പോരാളി ഇനിയും പലതും തരണം ചെയ്യേണ്ടിയിരിക്കുന്നു. 
ഇനിയോ.. ഇതെല്ലാം അതിജീവിച്ചും അവന്‍ പോരില്‍ ജയിക്കുന്നു എന്ന് കണ്ടാല്‍ ചക്രവര്‍ത്തിയോ അനുച്ചരരോ അവനെ കൊന്നുകളയാന്‍ 
കല്പന പുറപ്പെടുവിക്കും.
കാരണം അധികാരം അവരുടെ കൈകളിലാണ്.
എത്ര വൃത്തികെട്ട പ്രവണത അല്ലെ..? 
ഒരുതരം നിന്ദ്യമായ വിനോദം.
ലോക ജനതയ്ക്ക് സംസ്കാരവും വിവരവും വയ്ക്കുന്നതിനു മുന്‍പ് ഇങ്ങിനെയും ചില കളികള്‍ നിലനിന്നിരുന്നു.
 ഇന്നും അത്ര കുറവോന്നുമല്ല ഇത്തരം പ്രവണതകള്‍  ഒരുവനെ ജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അയാളെ കൊല്ലുകയോ ,
 കൊല്ലിക്കുകയോ, ഇല്ലാതാകുകയോ ഒക്കെ ചെയ്യുന്ന അതെ പ്രവണത !
എന്നാലും പില്‍ക്കാലത്ത് ലോക ജനതയ്ക്ക് സംസ്കാരവും , പെരുമാറ്റ മര്യാദകളും ശീലമായി എന്നൊക്കെ അവകാശപ്പെട്ടുവരുന്നു .
ഏറ്റവും കൂടുതല്‍ അവകാശപ്പെടുന്നത് നമ്മള്‍ മലയാളികള്‍ ആണെന്ന് തോന്നുന്നു.
സാംസ്കാരിക തനിമ, സമ്പൂര്‍ണ്ണ സാക്ഷരത , ഒക്കെ അവകാശപ്പെടുന്ന കലാ കേരളത്തിന്റെ സന്തതികള്‍ ...
എന്നാലോ , അധികാരം കയ്യടക്കി വച്ചിരിക്കുന്നവരുടെ പെരുമാറ്റം കണ്ടാലോ..
അക്കാര്യത്തില്‍ പടിഞ്ഞാറന്‍ സംസ്കാരം തന്നെ ആയിരം മടങ്ങ്‌ നല്ലത്.
അധികാരം കൈപ്പിടിയിലായാല്‍ കാണാം നമ്മുടെ സാംസ്കാരിക തനിമയുടെ തനിനിറം.
വിദേശ രാജ്യങ്ങളിലെ ഗവര്‍ന്മെന്റ് കടലാസ്സുകള്‍ തരപ്പെടുത്താന്‍ പോയിട്ടുള്ളവര്‍ ഇപ്പോഴും പറയുന്ന കാര്യമാണിത്.
എത്ര വേഗമാണ് കാര്യങ്ങള്‍ . നല്ല പെരുമാറ്റവും!
അതെ സമയം ഇവിടെയോ..?  എങ്ങിനെയൊക്കെയോ ടെസ്റ്റ്‌ എഴുതി പാസ്സായി ജോലിയില്‍ കയറിക്കൂടി 
അധികാരത്തില്‍ കയറി ഞെളിഞ്ഞിരുന്നു , അഹങ്കാരത്തോടെ നാളെ വരൂ മറ്റെന്നാള്‍ വരൂ എന്നൊക്കെ പറഞ്ഞു നടത്തി 
ചെരുപ്പ് തേയിക്കും അവര്‍ .
എന്നിട്ട് നാളെയോ മറ്റെന്നാലോ വന്നാലോ , ആര് പറഞ്ഞു ? എപ്പോ പറഞ്ഞു..?
ഒരു കാര്യം ചെയ് അടുത്താഴ്ച വാ ആലോചിക്കാം.! 
ഇതാണ് ഇവിടുത്തെ അധികാരവും സംസ്കാരവും.
പോലീസ് അധികാരികള്‍ പോലും ഗുഡ് മോര്‍ണിംഗ്  അഥവാ അസ്സലാമു അലൈക്കും പറഞ്ഞു വിഷ് ചെയ്ത്
ആളുകളെ എതിരേല്‍ക്കുന്ന രീതി ആണ് പല നാടുകളിലും.
എന്നാല്‍ ഇവിടെയോ..?
കയറെടാ അകത്തു പുന്നാര *** മോനെ എന്നാവും കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല അഭിവാദനം.
എന്തിനു , പല ഗവന്മേന്റ്റ് ആശുപത്രികളിലെയും നെഴ്സുമാരുടെയും വായിലെ നാക്കിന്‍റെ മൂര്‍ച്ചയും നമ്മില്‍ പലരും അനുഭവിചിട്ടുല്ലതാണല്ലോ.

ഒന്നിച്ചു ജോലി ചെയ്തിരുന്ന ഒരാള്‍  ഒരിക്കല്‍ എന്നോട് ഒരു മെയില്‍ വായിച്ചു അര്‍ഥം പറഞ്ഞു കൊടുക്കാന്‍ ആവശ്യപെട്ടു.
ഞാന്‍ നോക്കുമ്പോള്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് അഡ്മിന്‍ ഗ്രൂപ്പ് അയാള്‍ക്ക്‌ അയച്ച താക്കീത് ആണ് അത്.
അത് ഇപ്രകാരം ആണ്.

സുഹൃത്തെ , 
നിങ്ങളുടെ പ്രൊഫൈലില്‍ ഞങ്ങളുടെ നിയമങ്ങള്‍ക്കു യോചിക്കാത്ത തരത്തിലുള്ള ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നതായി കണ്ടു.
(ശരിയായിരുന്നു അത്ര മോശം ചിത്രങ്ങളായിരുന്നു അയാള്‍ ആഡ് ചെയ്തിരുന്നത് ) എത്രയും വേഗം അത് അവിടെ നിന്നും മാറ്റുക.
ഇത് വരെയുള്ള സഹകരണത്തിന് നന്ദി. തുടര്‍ന്നും നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നു .
സത്യം പറയാം, അതിശയിച്ചു പോയി !! അവര്‍ വിദേശികള്‍ ആയതു കൊണ്ട് ആണോ എന്ന് അറിയില്ല ഇത്ര മരിയാദയോടെ 
പെരുമാറുവാന്‍ കഴിഞ്ഞത്. കാരണം ഒരു മലയാളി അഡ്മിന്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും കിട്ടിയതക്കത്തിനു അവനെ സൈബര്‍ പോലീസിനു കൈമാറിയേനെ !!
കാരണം ഒരുവനെ ശിക്ഷിക്കാന്‍ കിട്ടുന്ന അവസരം എന്തിനാ ചുമ്മാ പാഴാക്കുന്നത്. 
അതിനേക്കാള്‍ വലിയ രസം , അവര്‍ ഈ മെയില്‍ ആദ്യമായല്ല അവര്‍ അയാള്‍ക്ക്‌ അയക്കുന്നത് എന്നാണ്. ശരി . ഞാന്‍ ആ മെയില്‍ വായിച്ച ഉടനെ അയാളെ കൊണ്ട് ആ ചിത്രങ്ങള്‍ റിമൂവ് ചെയ്യിച്ചു.
അധികം വൈകാതെ തന്നെ  വന്നു അവരുടെ മറുപടി . സുഹൃത്തെ , നിങ്ങളുടെ സഹകരണത്തിന് നന്ദി.ഞങ്ങള്‍ ഉദ്ധ്യെശ്ശിച്ചത് മോശമായ ചിത്രങ്ങള്‍ മാറണം എന്ന് മാത്രമാണ്. നിങ്ങളുടെ ആല്‍ബം ഗാലെറി ശൂന്യമാക്കി ഇടേണ്ടതില്ല .പകരം വല്ല പൂവോ , പ്രകൃതി ദ്രിശ്യങ്ങളോ ,  മറ്റു നല്ല ചിത്രങ്ങളോ ആഡ് ചെയ്യാം.
നിങ്ങള്‍ അങ്ങിനെകൂടെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .നന്ദി .
കണ്ടില്ലേ , അറിയാതെ പറഞ്ഞുപോകും. ഇതാണ് സംസ്കാരം!. ഇതാണ് മര്ര്യാദ ! 
തലതിരിഞ്ഞ ഒരുത്തനെ ബുദ്ധിപൂര്‍വ്വം മര്യാദ പഠിപ്പിച്ചു എന്ന് അവകാശപ്പെടാം അവര്‍ക്ക്.

ഇത്രയും എഴുതിയതിന്റെ ഉദ്ദേശ്യം ഇനി പറയാം.
സമാന്ന്യം നല്ല നിലവാരം കാഴ്ചവയ്ക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഫൈസ്ബുക്ക്‌ പ്രോഫൈലുമായി
സന്തോഷമായി അങ്ങിനെ മുന്നോട്ടു പോകുമ്പോഴാണ് , ആരോ ഒന്ന് രണ്ടു പേര്‍ അയച്ച ഒരു റിക്വസ്റ്റ് കണ്ട്
മലയാളി സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഒരു പുതിയ  കൂട്ടായ്മയെ കുറിച്ച് ( വിശേഷപെട്ട ആ പേര് അവസാനം പറയാം )
അറിയുവാന്‍ ഇടയായത്.
ഓപ്പണ്‍ ചാറ്റ് റൂമും ചര്‍ച്ചാ വേദിയും ഒക്കെയായി നല്ല ഒരു സംരംഭം എന്ന് തോന്നി.
കൂടാതെ ധാരാളം അതി ബുദ്ധിമാന്മാരായ വിരുതന്മാരുടെ കണ്ട് പിടിത്തങ്ങള്‍ 
ചിത്രങ്ങള്‍ സഹിതം ദിവസവും നമ്മെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു 
എന്നതുകൂടി ഈ സൈറ്റിന്റെ പ്രത്യേകത ആണ് .
കണ്ടുപിടിത്തങ്ങള്‍ നമ്മുടെ സമൂഹത്തിനു കൂടി വളരെ ഗുണപ്രധമാണ്.
കാരണം മറ്റൊരാളുടെ ഫൈസ്ബൂക് എങ്ങിനെ നശ്ശിപ്പിക്കാം. മറ്റൊരാളുടെ മൊബൈലില്‍ എങ്ങിനെ അയാള്‍ അറിയാതെ കടന്നുകൂടി അതേ മൊബൈലില്‍ നിന്നു എവിടേക്കും വിളിക്കാം .അയാളുടെ ബാലന്‍സ് തുക എങ്ങിനെ അടിച്ചുമാറ്റാം.എന്നൊക്കെ ആണ് പഠനങ്ങള്‍ . കൂടാതെ ആവശ്യം കഴിഞ്ഞു പുറത്തിറങ്ങും മുന്‍പ് അയാള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ വിവരങ്ങള്‍ ,രേഖകള്‍ ഒക്കെ ചോര്‍ത്തി എടുക്കുകയും ആവാം. മറ്റുള്ളവരുടെ കമ്പ്യുട്ടെരില്‍ എങ്ങിനെ വൈറസ് കയറ്റാം അങ്ങിനെ അങ്ങിനെ ധാരാളം അറിവുകള്‍ ...
നോക്കൂ സമൂഹത്തിനു എത്രയോ ഗുണകരമാണ് ഇത്തരം മഹത്തായ അറിവുകള്‍ അല്ലേ..?

ഇനി നമുക്ക് ആ സൈറ്റില്‍ ജോയിന്‍ ചെയ്‌താല്‍ ഉള്ള അനുഭവങ്ങള്‍ നോക്കാം.
ഫൈസ്ബൂക്കിലോ ഓര്‍കുട്ടിലോ മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക്കളിലോ ഉള്ള പോലെ അല്ല ഇവിടെ .
അവിടെ ഒക്കെ ആകുമ്പോ നമ്മുടെ തന്നെ ഏതെങ്കിലും ബ്ലോഗോ ,യൂ ട്യൂബ് ലിങ്കുകളോ ഒക്കെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുക ഒക്കെ ആകാം. അങ്ങിനെ പുതിയ സൌഹൃദങ്ങള്‍ നേടുക എന്നതാണല്ലോ സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന വാക്ക് കൊണ്ടു തന്നെ ഉദ്ദ്യേശിക്കുന്നത് .എന്തുകൊണ്ടോ ഇവിടെ അത് അനുവദനീയം അല്ല.   ശരി അംഗീകരിക്കാം.
പക്ഷെ എല്ലാവരും നിയമം മുഴുവന്‍ വായിച്ചു പഠിച്ചു അല്ലല്ലോ പ്രൊഫൈലില്‍ ജോയിന്‍ ചെയ്യുന്നത് .
കഴിഞ്ഞ ദിവസം ഒരു പാവം സുഹൃത്ത് ആദ്യമായി അവിടെ വന്നു പെട്ടു. അയാള്‍ സ്വന്തമായി ചെയ്ത ഒരു താരാട്ട് പാട്ടിന്‍റെ 
യൂ ട്യൂബ് ലിങ്ക് അവിടെ ഷെയര്‍ ചെയ്യാന്‍ ഇടയായി. തത്സമയം ഇതൊക്കെ ഉറ്റുനോക്കി കൊണ്ടിരുന്ന ഒരു അഡ്മിന്‍ പ്രവര്‍ത്തകന് ഈ പ്രവര്‍ത്തി അത്ര രസിച്ചില്ല. അയാള്‍ ഉടനെ തന്നെ പരുഷമായി ഒന്ന് താക്കീത് ചെയ്തു .ഓപ്പണ്‍ ചാറ്റ് റൂമില്‍ 
ഏവര്‍ക്കും കാണാനാവും വിധം. ഉടനെ അപരന്‍ പറഞ്ഞു സോറി , അറിയില്ലാരുന്നു . ഞാന്‍ പൊയ്ക്കോളാം.
അപ്പോള്‍ വന്നു നിലവാരമുള്ള അഡ്മിന്‍ പ്രവര്‍ത്തകന്റെ മറുപടി . 
" ആര് വന്നാലും കൊള്ളാം പോയാലും കൊള്ളാം ,ഇവിടുത്തെ നിയമങ്ങള്‍ പാലിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ നിന്നാല്‍ മതി ,ഇവിടെ ഒരുത്തനും വന്നില്ലേലും ഞങ്ങള്‍ക്ക് ഒന്നുമില്ല. " 
ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് അഡ്മിന്‍ ഇങ്ങിനെ നിലവാരം ഇല്ലാതെ സംസാരിക്കുന്നത് ശരിയാണോ എന്ന്
 ചോദിച്ഛപ്പോഴേക്കും ഉടനെ എവിടെന്നോ ഒക്കെ അവരുടെ സംഘാംഗങ്ങള്‍ പാഞ്ഞെത്തി എന്ന് മനസ്സിലായി.
പിന്നെ ഒപ്പെന്‍ചാറ്റ് റൂം ഒരു അടി നടക്കുന്ന ചന്ത കവല പോലായി നിമിഷങ്ങക്ക് അകം.
സ്വാഭാവികമായും അവിടുത്തെ ചാറ്റ് റൂമും , ചര്‍ച്ചാ വേദികളും നിലവാരം കുറഞ്ഞ ( നാടന്‍ മലയാളത്തില്‍ " കൂതറ "
എന്നും പറയാം ) കമന്റുകള്‍ കൊണ്ടു നിറഞ്ഞു കാണാറുണ്ട്‌.. .ഏതാണ്ട് അതിനേക്കാള്‍ കഷ്ട്ടമായി അവര്‍ ശക്തമായി 
സംഘടിച്ചപ്പോള്‍ ..
പെട്ടുപോയ ആ സുഹൃത്ത് എങ്ങിനെയോ തടി തപ്പി.
ന്യായം പറയാന്‍ ശ്രമിച്ച എന്നെ അവര്‍ അവിടെയിട്ട് കൊത്തിക്കീറി. പിന്നെ കുറെ നേരം നമ്മളും മൌനം പാലിച്ചു.
ആ മൌനം കണ്ട് ഒരു സംഘാംഗത്തിനു കൈ തരിച്ചു . 
പെട്ടെന്ന് ഒരു ചോദ്യം : " എന്താ വര്‍ഗീസേ ഒരു ലിങ്ക് കൂടി ഷെയര്‍ ചെയ്യുന്നോ...?
കടു കട്ടിയായി ഒരു മറുപടി വന്നാല്‍ താങ്ങാന്‍ ഉള്ള ചങ്കുറപ്പ് അവര്‍ക്ക് ഇല്ലാത്തത് കൊണ്ടുതന്നെയാവും 
ഇവിടുന്നു ടൈപ് ചെയ്യും മുന്‍പേ തന്നെ അവര്‍ എന്നെ ആ ഗ്രൂപ്പില്‍ നിന്നു ചവിട്ടി പുറത്താക്കി വാതിലടച്ചു.
കാരണം , മുന്‍പേ ഞാന്‍ പറഞ്ഞതുപോലെ അധികാരം അവരുടെ കൈയ്യിലാണല്ലോ. 
(രാജാവ് കടുവയെ കെട്ടഴിച്ചു വിട്ടു അത്ര തന്നെ )
അധികാരം , അതിബുദ്ധി  ഇതെല്ലാം വേണ്ടുവോളം ഉണ്ട് . പക്ഷെ വകതിരിവും സംസ്കാരവും തീരെ ഇല്ലെങ്കിലോ..?
ചന്തയിലോ മീന്‍ മാര്‍ക്കറ്റിലോ ഒക്കെ സംസാരിക്കുന്ന അതേ നിലവാരം നന്നായി പാലിക്കാന്‍ അവര്‍ക്ക് എവിടെയും സാധിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇതുപോലൊരു സോഷ്യല്‍  നെറ്റ്വര്‍ക്ക് അഡ്മിന്‍ ആവാന്‍ അത്യാവശ്യം വേണ്ട ഒരു മഹിമയും അത് തന്നെയാണല്ലോ.
ഏതായാലും ഒരു പറ്റം മലയാളികള്‍ കഴിവ്  തെളിയിച്ചു !!

"വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കിലെ പൊന്‍ മൂക്കൂത്തി പോലെ ' എന്നൊരു വചനം ഉണ്ട് വേദ പുസ്തകത്തില്‍ .
അതാണ്‌ ആദ്യം ഓര്‍മ്മ വന്നത്.
മൂക്കൂത്തി പൊന്നു കൊണ്ടുള്ളതായാലും അത് കിടക്കുന്നത് വൃത്തികെട്ട ഒരു പന്നിയുടെ മൂക്കിന്മേല്‍ ആണെങ്കിലോ..?
അതാണ്‌ ഈ പറഞ്ഞത് പോലുള്ള  കൂട്ടായമകളുടെ നിലവാരവും , സൌന്ദര്യവും.

വിഡ്ഢികളായ ഈ കുട്ടിതവളകള്‍ എന്ത് കരുതി..?
ഇവര്‍ നിര്‍മ്മിച്ച ഈ പൊട്ടക്കുളത്തിനു പുറത്തു മറ്റൊരു ലോകം ഇല്ലെന്നോ..?
ഇതുവായിക്കുന്നവരില്‍ ചിലരെങ്കിലും ഇത്തരം കള്ളനാണയങ്ങളുടെ കൂട്ടത്തില്‍ ചെന്നു പെടാതിരിക്കട്ടെ.
ചിലരെങ്കിലും ഇത്തരക്കാരെ തിരിച്ചറിയട്ടെ, ചിലരെങ്കിലും പ്രതികരിക്കട്ടെ.
മര്യാദയോടെ സംസാരിക്കാന്‍ പോലും അറിയാത്ത ഈ വിഡ്ഢികള്‍ അവരുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിന് 
കൊടുത്തിരിക്കുന്ന പേര് കേള്‍ക്കണ്ടേ ..?

" സുഹൃത്ത് " !! 

ഇവരെ അടുത്തറിയാവുന്ന ആരെങ്കിലും ഇത് വായിക്കുന്നു എങ്കില്‍ ഒന്ന് പറഞ്ഞു കൊടുക്കൂ 
ആ വാക്കിന്റെ അര്‍ഥം.

3 comments:

  1. വര്‍ഗീസ്‌...,...താങ്കള്‍ അധിക്ഷേപിക്കുന്നത് കുറെ നല്ലവരായ മനുഷ്യരെയാണ്...താങ്കള്‍ മുകളില്‍ പറഞ്ഞില്ലേ കുറെ നല്ല വശങ്ങള്‍ ..അത് മാത്രമേ ഉള്ളൂ..സുഹൃത്ത് കോമില്‍...,...അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് അര ലക്ഷം ആളുകള്‍ അവിടെ അംഗങ്ങള്‍ ആയതും...അവരാരും നിങ്ങളെ പോലെ ബുദ്ധിയില്ലാത്തവര്‍ അല്ല..താന്‍ ആണല്ലോ അവിടെ ആദ്യം തെറി അഭിഷേകം നടത്തിയത്..എന്നിട്ട് ഇവിടെ വന്നിട്ട് അധിക പ്രസംഗം നടത്തുന്നോ...ഇതിലും നല്ലത് തനിക്ക് വേറെ ഒരു പണിയുണ്ട് അതാ...ഞങ്ങളുടെ നിയമങ്ങള്‍ പാലിക്കപ്പെടാന്‍ ഉള്ളതാണ്...അത് പാലിക്കുന്നവര്‍ മാത്രം മതി അവിടെ...തന്നെപോലെയുള്ളവര്‍ അവിടെ വേണം എന്നും ഇല്ല...ഒരു കൂട്ടായ്മയെ തള്ളിപ്പരയുംപോള്‍ താന്‍ എങ്ങനെ ullavan ആണെന്ന് കൂടി ഒന്ന് ആദ്യം ചിന്തിക്കണം...തന്റെ അതിസാമര്‍ത്ഥ്യം കൊണ്ടായിരിക്കും ഇതില്‍ ഒരു കമന്റ്‌ പോലും വീഴാത്തത്...ഹ ഹ ..തന്റെ ബ്ലോഗിന്റെ പേരും കൊള്ളാം ...ഹ ഹ ..അതെന്താന്നു അറിയുമോ തനിക്കു...തന്റെ ഫോട്ടോ അടക്കം ഫുള്‍ ബയോഡാറ്റ ഞങ്ങളുടെ കയ്യില്‍ ഉണ്ട്..അത് കൊണ്ട് കളിക്കുമ്പോള്‍ ശ്രദ്ധിക്കുക...

    ReplyDelete
  2. ലേഘനത്തില്‍ എഴുതപ്പെട്ട ഭാഷയും നിങ്ങളുടെ ഭാഷയും കാണുന്നവര്‍ക്ക്
    മനസ്സിലാകുമല്ലോ എവിടെയാ ശരിയും ശരികേടും എന്ന്.
    ഏതായാലും ഇത്ര ഹൃദ്യമായി മറുപടി എഴുതി സഹായിച്ച അങ്ങയുടെ
    സഹകരണത്തിന് നന്ദി. (സുഹൃത്തേ )
    നിങ്ങള്‍ തെളിവുകള്‍ സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം.
    അപ്പോള്‍ ഞാന്‍ അവിടെ വന്നു അസഭ്യം പറഞ്ഞതിനും തെളിവ് കാണുമല്ലോ.
    അതിനാല്‍ ധൈര്യമായി നിങ്ങള്‍ പോലീസ് കേസ് ചാര്‍ജ് ചെയ്തു കൊള്ളുക.
    എന്‍റെ ബയോടാറ്റ ഫൈസ്ബൂക് വഴിയോ ബ്ലോഗ്‌ വഴിയോ ഒക്കെ തന്നെ കണ്ടു പിടിക്കാന്‍ വളരെ എളുപ്പമാണ്. അതും സാധിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ ഇവിടെ എന്‍റെ കോണ്ടാക്റ്റ് നമ്പറും മറ്റും എഴുതാം ( ആവശ്യപ്പെടുന്ന പക്ഷം )
    കാരണം ഞാന്‍ വളരെ നേരായ രീതിയില്‍ തന്നെയാണ് ഈ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് എനിക്കും എന്നെ അറിയാവുന്നവര്‍ക്കും ബോധ്യമുണ്ട്. എനിക്ക് ചെയ്യാവുന്ന വേറെ ഏതോ ഒരു വിശേഷപ്പെട്ട ഒരു "തൊഴില്‍ "അങ്ങ് നിര്‍ദേശിക്കുകയുണ്ടായി , അത്തരം കാര്യങ്ങള്‍ താങ്കള്‍ക്കും
    കൂട്ടാളികള്‍ക്കും മനസ്സിലാകുന്ന അത്ര എളുപ്പം ഞങ്ങളെ പോലുള്ളവര്‍ക്ക് മനസ്സിലാവില്ല. അതുകൊണ്ട് തന്നെ അതിന്‍റെ വിശദാംശങ്ങള്‍ അറിയാന്‍ താല്‍പര്യവും ഇല്ല. ( ഈയൊരു പ്രയോഗത്തില്‍ തന്നെ ഞാന്‍ മുകളില്‍ എഴുതിയ
    മാന്യതയുടെ സത്യാവസ്ഥ വായനക്കാര്‍ക്ക് വ്യക്തമാകുമല്ലോ അത് മതി. )
    മറ്റുള്ളവരുടെ കമന്റു കണ്ടു സന്തോഷിക്കാണോ സങ്കടപ്പെടാനോ വേണ്ടി എഴുതപ്പെട്ടതല്ല ഈ ലേഘനം . ഒരു വ്യക്തി എങ്കിലും ഇത് വായിച്ചു എന്ന് അറിയുന്നത് തന്നെ വലിയ കാര്യം ആയി കരുതി ആണ് ഇത് എഴുതിയത് .
    ഇപ്പോള്‍ തന്നെ 253 പേര്‍ ഇത് വായിച്ചു കഴിഞ്ഞതായി ഇവിടെ
    രേഖപ്പെടുത്തപ്പെട്ടു കാണുന്നു. അത്ര പോലും ഞാന്‍ പ്രതീക്ഷിച്ചതല്ല.
    ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നുമില്ല.
    അവസാനം താങ്കള്‍ താക്കീത് ചെയ്തു നിറുത്തിയ ഭീഷണിയിലും താങ്കളുടെയും
    കൂട്ടാളികളുടെയും തനിനിറം വ്യക്തമാകുന്നുണ്ട്.
    ഏതായാലും താങ്കളുടെ അകമഴിഞ്ഞ സഹകരണത്തിന് നന്ദി സുഹൃത്തേ .


    ReplyDelete
  3. സുഹൃത്ത് എന്ന പദം അലങ്കരിക്കുന്നവരുടെ ഭാഷയും സൌഹൃദത്തിന്റെതായിരിക്കണം.
    അത് സ്വന്തം സുഹൃത്തിനോടായാലും ശത്രുവിനോടായാല്‍ പോലും.അല്ലാത്തവന് ആ പദം
    ഉയര്‍ത്തിപ്പിടിക്കാന്‍ യോഗ്യതയില്ല.നിങ്ങളില്‍ ഭൂരിഭാഗം പേരുടെയും ( നിങ്ങള്‍ അടക്കം ) സംസാര രീതി കണ്ടിട്ട്, സുഹൃത്ത് എന്ന പദത്തെക്കാള്‍ നിങ്ങള്ക്ക് ചേരുക, വല്ല, കവലച്ചട്ടമ്പി എന്നോ , തല്ലുകൊള്ളി, കൊള്ളരുതാത്തവന്‍ എന്നൊക്കെയുള്ള പേരുകളായിരുന്നു.
    നിങ്ങളുടെ സംസാരവും വെല്ലുവിളികളും ഒക്കെ കാണുമ്പോ നിങ്ങളുടെ ഈ പൊട്ടക്കുളത്തിനു പുറത്തു വേറൊരു ലോകവും ജീവജാലങ്ങളും ഇല്ല എന്നുള്ള നിങ്ങളുടെ മിഥ്യാധാരണ വളരെ വളരെ വ്യക്തം.
    വൃത്തികെട്ട ഭീഷണി , വെല്ലുവിളി, തരം താണ അവഹേളനം ഇതൊക്കെയാണ് നിങ്ങള്ക്ക് അറിയാവുന്ന സൌഹൃദ ഭാഷ . അപ്പൊ ഇത്തരം സ്വഭാവക്കാര്‍ മാത്രമുള്ള ഒരു കൂട്ടായ്മയുടെ
    അവസ്ഥ എന്തായിരിക്കും..? അത് നേരില്‍ അനുഭവിച്ചവരില്‍ ഒരാളാണ് ഞാന്‍ . ഞാന്‍ അത് എഴുതിയതും എന്‍റെ പേര്‍സണല്‍ ബ്ലോഗില്‍ ആണ്.
    ഇവിടെ പ്രസംഗം നടത്തണോ , അതിക പ്രസംഗം നടത്തണോ എന്നൊക്കെ ഞാന്‍ ആണ് തീരുമാനിക്കുന്നത്. അല്ലാതെ നിങ്ങളുടെ നിയമങ്ങള്‍ അല്ല.
    ആ നിയമങ്ങള്‍ ഒക്കെ നിങ്ങളുടെ പൊട്ടക്കുളത്തിനു ഉള്ളില്‍ പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടു ചത്തു ചീഞ്ഞു കിടക്കുന്ന വിഡ്ഢി തവളകളുടെ അടുക്കല്‍ എടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ മാന്യത വിട്ട പെരുമാറ്റ രീതികള്‍ കണ്ടു, എന്‍റെ അനുഭവവും , അഭിപ്രായവും എന്‍റെ ബ്ലോഗില്‍ മാന്യമായ ഭാഷയില്‍ എഴുതുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഈ രാജ്യവും ഇവിടുത്തെ നിയമ വ്യവസ്ഥകളും അനുവദിക്കാത്ത ഒരു രീതിയും ഞാന്‍ ഇവിടെ സ്വീകരിച്ചിട്ടില്ല. നിയമ പരമായി ഈ ലേഖനത്തെ പ്രതിക്കൂട്ടില്‍ നിറുത്തുവാന്‍
    നിങ്ങള്ക്ക് കഴിയുമെങ്കില്‍ ചെയ്തു കൊള്ളുക. അതിന് മുന്‍‌കൂര്‍ ഭീഷണി മുഴക്കി അറിയിക്കണമെന്നില്ല.
    അതല്ല , എന്നെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ആള്‍ബലം കൊണ്ടു ഒരു പാഠം പഠിപ്പിക്കാന്‍ ആണ് ഭീഷണിയിലൂടെ ഉദ്ദേശ്ശിക്കുന്നത്‌
    എങ്കില്‍ അതും ആവാം. അതിനുള്ള ചങ്കുറപ്പും , നട്ടെല്ലും, ആണത്തവും ഉണ്ടെങ്കില്‍ . ( അത് കൈമുതലായി ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഇവിടെ വന്നു ഭീഷണി മുഴക്കി സ്വയം വിലകളയില്ലായിരുന്നു ) എന്ത് തന്നെയായാലും ഇത്തരം രീതികളോട് ഞാന്‍ എന്നാലായ വിധം പ്രതികരിക്കുക തന്നെ ചെയ്യും. ( പറയുന്നത് അരലക്ഷം എന്നല്ല , വേറെ ഒരുത്തന്‍റെയും ആള്‍ ബലം കണ്ടിട്ടല്ല. ഇവിടെ ഞാന്‍ എന്നൊരു സാധാരണ വ്യക്തിയെ ഉള്ളൂ. )ജയിക്കാന്‍ നിങ്ങള്‍ക്ക് വളരെ വളരെ എളുപ്പമാണ് സുഹൃത്തേ ...

    ReplyDelete